ചുറ്റും ഒരുപാടു പേരുണ്ട്,
എന്നാലും ഒറ്റപ്പെട്ട് പോവുന്ന ചിലരില്ലേ..
എന്നിലും നിന്നിലുമില്ലേ അങ്ങനൊരാൾ ??
ചില തുരുത്തുകൾ പോലെ..
നോക്കുന്ന ദിക്കിലെല്ലാം വെള്ളമായിരിക്കും,
അതിലിങ്ങനെ മുങ്ങി താണുകൊണ്ടിരിക്കുന്നവർ.
ചിലർ പതിയെ ആഴങ്ങളിലേക്കിങ്ങനെ പോവും..
ഉയരാൻ താങ്ങായി മുറുകെ പിടിക്കാൻ ഒരു കൈ കിട്ടിയാ മതി,
അവരും പതിയെ തിരികെ വരും..
തോറ്റു കൊടുക്കല്ലേ..
സ്വപ്നങ്ങളെല്ലാം ചേർത്ത് പിടിച്ചു ധൈര്യായിട്ട് മുന്നോട്ടു പോ..
നമുക്കും ജയിക്കണ്ടേ...
കൂട്ടായിട്ടു ഞാനുമുണ്ടെന്നേ...
പ്രതീക്ഷയുടെ ഈ ഒരു വാക്കു മതി,
ഒന്ന് ചേർത്ത് പിടിച്ചാ മതി,
പറയാനുള്ളതൊന്ന് കേട്ടാ മതി,
അവരും ജീവിക്കും, ബാക്കി എല്ലാവരെയും പോലെ..
😘
ReplyDeleteThis is me thanks sister.. 😊
ReplyDelete